Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corruption Allegation

Wayanad

അ​ഴി​മ​തി ആ​രോ​പ​ണം: മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം

ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ​യ്ക്ക​ടു​ത്ത് താ​ഴെ ക​ര​ണി​യി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് സ്ഥ​ല​മെ​ടു​ത്ത​തി​ന് മ​റ​വി​ൽ താ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച ’ലോ​ക്ക​ൽ ഗ​വേ​ണ​ൻ​സ് വാ​ച്ച്’ ഭാ​ര​വാ​ഹി​ക​ൾ​ക്കും ആ​രോ​പ​ണം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​നു​മേ​തി​രേ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗം ബി​നു ജേ​ക്ക​ബ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ത​ന്നെ സ​മൂ​ഹ​മ​ധ്യ​ത്തി​ൽ ഇ​ക​ഴ്ത്തു​ന്ന​തി​ന് ത​ത്പ​ര ക​ക്ഷി​ക​ൾ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ദു​രാ​രോ​പ​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പൂ​താ​ടി ഡി​വി​ഷ​നി​ൽ കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച ബി​നു ജേ​ക്ക​ബ് പ​റ​ഞ്ഞു.

താ​ൻ ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കേ​യാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​ന് നീ​ക്കം ആ​രം​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ താ​ഴെ ക​ര​ണി​യി​ൽ യോ​ജി​ച്ച 18 സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തി. സു​ഹൃ​ത്തു​ക്ക​ള​ട​ക്കം 26 പേ​രി​ൽ​നി​ന്ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി 80,000 രൂ​പ​യ്ക്ക് വാ​ങ്ങി​യ സ്ഥ​ലം 2025 മാ​ർ​ച്ച് 21ന് ​ത​ന്‍റെ പേ​രി​ലാ​ണ് എ​ഴു​തി​യ​ത്. ര​ജി​സ്ട്രേ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തേ​ണ്ട​തി​നാ​ലും ഭൂ​മി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ എ​ഴു​തു​ന്ന​തി​ന് 14 ഓ​ളം രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലു​മാ​യി​രു​ന്നു ഇ​ത്.

പോ​ക്കു​വ​ര​വ് ന​ട​ത്തി​യ​ശേ​ഷം സ്ഥ​ലം സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ എ​ഴു​തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ൽ​കി. 2015 ഏ​പ്രി​ൽ 30ന് ​ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് സ​മ​ർ​പ്പി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​യ് 21ന് ​ഗ​വ.​പ്ലീ​ഡ​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് നി​യ​മാ​ഭി​പ്രാ​യം ന​ൽ​കി. വൈ​കാ​തെ എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​മ​ട​ങ്ങു​ന്ന സ​ബ് ക​മ്മി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​സ്തു​വി​ന്‍റെ ത​രം നി​ലം ആ​യ​തി​നാ​ൽ സ്വ​ഭാ​വ​വ്യ​തി​യാ​നം വ​രു​ത്തി പു​ര​യി​ട​മാ​ക്കി​യാ​ലേ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് ഏ​റ്റെ​ടു​ക്കാ​നാ​കൂ എ​ന്ന് വ്യ​ക്ത​മാ​ക്കി.

ഭൂ​മി ത​രം മാ​റ്റു​ന്ന​തി​ന് ന​വം​ബ​ർ 12ന് ​ഉ​ത്ത​ര​വ് ല​ഭി​ച്ചു. ഈ ​ആ​വ​ശ്യ​ത്തി​ലേ​ക്ക് 57,044 രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ചു. തുടർന്ന് ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പു​കൾ കാരണം ഉ​ദ്യോ​ഗ​സ്ഥ​ർ തി​ര​ക്കി​ലാ​യ​തി​നാ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ ന​ട​പ​ടി​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി. ഭൂ​മി ത​രം മാ​റ്റി ജൂ​ലൈ 19നാ​ണ് ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യ​ത്. പി​ന്നാ​ലെ നി​കു​തി അ​ട​യ്ക്കുകയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥ​ലം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നി​രി​ക്കേ​യാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തെ​ന്ന് ബി​നു ജേ​ക്ക​ബ് പ​റ​ഞ്ഞു. സ്റ്റേ​ഡി​യ​ത്തി​ന് സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന് സാ​ന്പ​ത്തി​ക​മാ​യി സ​ഹ​ക​രി​ച്ച ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ പി.​പി. സു​രേ​ന്ദ്ര​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ആ​ർ. ബി​ജു​കു​മാ​ർ, ഒ.​ടി. പ്ര​ഭാ​ക​ര​ൻ, അ​യൂ​ബ് റാ​വു​ത്ത​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up